മിഡ് സൈസ് SUVകളിലെ ഗെയിം ചെയ്ഞ്ചർ | 2026 സ്‌കോഡ കുഷാഖ് Malayalam Review
സ്‌കോഡ ഇന്ത്യയുടെ വാഹന നിരയിലെ മിഡ്സൈസ് SUV മോഡലായ കുഷാഖിന്റെ മുഖംമിനുക്കിയപതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് എൻജിൻ ഓപ്ഷനുകളിലായി എത്തുന്ന ഈ വാഹനത്തിന് 10.69 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2021 മുതൽ ഇന്ത്യൻ നിരത്തുകളിലുള്ള ഈ വാഹനം ഹ്യുണ്ടായ്ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്സ്വാഗൺ ടൈഗൂൺ, മാരുതി സുസുക്കി ഗ്രാന്റ് വിത്താര തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്.
1.0 ലിറ്റർ എൻജിനൊപ്പം എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം നൽകിയിരിക്കുന്നതാണ് പ്രധാനമാറ്റം. ഈ സെഗ്മെന്റിൽ ആദ്യമാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മുൻപ് നൽകിയിരുന്നത്. ഇതിലെ 1.0 ലിറ്റർ ടിഎസ്ഐ എൻജിൻ 115 എച്ച്പി പവറും 170 എൻ.എം. ടോർക്കുമാണ് നൽകുന്നത്. 150 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടിഎസ്ഐ എൻജിനാണ് കുഷാഖിനെ മറ്റൊരു ഓപ്ഷൻ. ഏഴ് സ്പീഡ് ഡിസിടിയാണ് ഇതിലെ ട്രാൻസ്മിഷൻ.
Content Highlights: Introduction of 8-speed torque converter automatic with 1.0L TSI engine, Competitive pricing ranging from 10.69 lakh to 18.99 lakh, Dual engine options: 1.0L TSI and 1.5L TSI, Strong market competition against Creta, Seltos, and Taigun
Published: 26 Mar 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented