ടാറ്റ എന്ന വാക്കിന് ഇന്ത്യയിൽ രണ്ട് അർഥമുണ്ട്. യാത്രപറച്ചിൽ മാത്രമല്ല, ഇന്ത്യയാകെ പടർന്നുപന്തലിച്ചുനിൽക്കുന്ന വ്യവസായ ശൃംഖലയുടെ പേരും ടാറ്റ എന്നാണ്. വ്യാപാരത്തിലും ജീവകാരുണ്യത്തിലും സാമൂഹ്യരംഗത്തുമെല്ലാം പതിഞ്ഞുകിടക്കുന്ന പേര്.

To advertise here,

ഇന്ത്യൻ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ തുടക്കവും ടാറ്റ കുടുംബത്തിൽനിന്നായിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) സ്ഥാപകനും ആദ്യ പ്രസിഡന്റുമായിരുന്നു ദോറാബ്ജി ടാറ്റ.
ടാറ്റയെ ലോകം അറിയുന്ന ബ്രാൻഡായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ജെ.ആർ.ഡി. ടാറ്റ (ജഹാംഗീർ രത്തൻജി ദാദാഭായ് ) ഉൾപ്പെടെ കുടുംബത്തിലെ പലരും ജനിച്ചതും അന്ത്യവിശ്രമംകൊള്ളുന്നതും പാരീസിലാണെന്നത് പുതിയ അറിവായിരുന്നു.

ലോകത്തെതന്നെ ഏറ്റവും വിശാലമായ ശ്മശാനങ്ങളിലൊന്നായ പാരീസിലെ പേർ ലെ ഷെയ്‌സിലാണത്. ജെ.ആർ.ഡി. ടാറ്റയുടെ അച്ഛൻ രത്തൻജി ദാദാഭായ് ടാറ്റയുടെ ഭാര്യ സൂസൻ ഫ്രഞ്ചുകാരിയായിരുന്നു. അങ്ങനെയാണ് ഫ്രഞ്ച് ബന്ധം തുടങ്ങുന്നത്.