കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമുള്ള നാടാണ് എറണാകുളം ജില്ലയിലെ ഇഞ്ചത്തൊട്ടി. കോതമം​ഗലത്തിനടുത്തുള്ള ഒരു കൊച്ചുമലയോര ​ഗ്രാമം. പെരിയാറിന് കുറുകേയുള്ള ഈ പാലം മാത്രമല്ല ഇപ്പോൾ ഇഞ്ചത്തൊട്ടിയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. അവിടുത്തെ വാട്ടർ കയാക്കിങ് കൂടിയാണ്. പെരിയാറിന്റെ ഓളപ്പരപ്പിലൂടെ തുഴഞ്ഞുചെന്ന് പച്ചപ്പ് നിറഞ്ഞ മനോഹരമായ പ്രകൃതിയെ ആസ്വദിക്കാനാവുമിവിടെ.

To advertise here,

മൂന്നാർ യാത്രയ്ക്കിടയില്‍ സഞ്ചാരികൾ സ്ഥിരമായി എത്തുന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. വെളുപ്പാൻകാലത്ത് വെളിച്ചം വീണു തുടങ്ങുമ്പോഴുള്ള ആ സമയം  ഒരു കാടിന്റെ പ്രതീതിയിൽ ആയിരിക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. കയാക്കിലേറി ഇഞ്ചത്തൊട്ടിയുടെ പ്രകൃതിയിലൂടെ ഒരു  യാത്ര പോയി വരാം...