നീലംപേരൂര്‍: കൗതുകവും ആഘോഷവുമായി കുടുംബശ്രീയുടെ ജല ടൂറിസം. വാലടി മുളയ്ക്കാംതുരുത്തി പാലത്തിനുസമീപം കുടുംബശ്രീ പ്രവര്‍ത്തര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിനാണ് തിരക്കേറുന്നത്. വെള്ളം കയറ്റിയ പാടശേഖരത്തില്‍ കയാക്കിങ്, പെഡല്‍ ബോട്ടിങ്, കൊട്ടവഞ്ചി തുടങ്ങിയ വിനോദ ഉപകരണങ്ങളാണ് പ്രായഭേദമെന്യേ ആളുള്ക്കായി ഒരുക്കിയിട്ടുള്ളത്.
ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നു. നീലംപേരൂര്‍ പഞ്ചായത്ത് 7-ാം വാര്‍ഡിലെ മൂന്ന് കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ സന്ധ്യാ മനോജ്, ഷേര്‍ലി രാജേന്ദ്രന്, സരസമ്മ ബേബി, മോളി രാജേന്ദ്രന്, മണിയമ്മ വിനോദ് എന്നിവരാണ് വാട്ടര്‍ ടൂറിസം നടത്തിപ്പിന് പിന്നിലുള്ളത്.
ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തനം. അവധിക്കാലമായതോടെ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വാട്ടര്‍ ടൂറിസം ആഘോഷിക്കാന്‍ എത്തുന്നുണ്ട്. പയറ്റുപാക്കയിലെ കനാലിലായിരുന്നു മുന്‍പ് വാട്ടര്‍ ടൂറിസം നടത്തിയത്. കനാലില്‍ പോള തിങ്ങിയതോടെ പ്രവര്‍ത്തനം ഇങ്ങോട്ട് മാറ്റുകയായിരുന്നു.
റൈഡുകള്‍ക്കായി കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നീലംപേരൂര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങള്‍ക്ക്: 8592093365
Content Highlights: Enjoy kayaking-pedal boating and more at Neelamperoor exciting new water tourism project
Published: 21 Apr 2025, 08:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented