ചമയചാരുതയില്‍ പുരുഷന്മാര്‍ സ്ത്രീകളാവുന്ന പരകായപ്രവേശത്തിന്റെ അപൂര്‍വതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകള്‍ക്ക്. സ്ത്രീകളെപ്പോലും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവിൽ പുരുഷാംഗനമാര്‍ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന രാവുകള്‍.  എവിടെ തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും സ്‌നേഹത്തിന്റെയും ഭക്തിയുടെ നിറഭാവത്തോടെ  സ്ത്രീകള്‍ മാത്രം കാഴ്ചയില്‍ നിറയുന്ന ക്ഷേത്രരാവുകൾ. 

To advertise here,