ഇന്ത്യയിലെ എല്ലാ നദികളിലും കൂടി ആകെ എത്ര വെള്ളമുണ്ടാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇന്ത്യയില്‍ നദികളില്‍ ആകെ 2115.95 ബില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമുണ്ട്. കേന്ദ്രജല കമ്മീഷനാണ് ഇന്ത്യയിലെ ജലലഭ്യതയുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

To advertise here,

1985നും 2023നും ഇടയിലെ ഇന്ത്യയിലെ വെള്ളത്തിന്റെ ശരാശരി ലഭ്യതയാണിത്. ബ്രഹ്‌മപുത്ര, കാവേരി, ഗംഗ, ഗോദാവരി തുടങ്ങി 21 നദീതടങ്ങളില്‍ നിന്നുള്ള ജലത്തിന്റെ അളവാണ് കമ്മീഷന്‍ ശേഖരിച്ചത്. അസസ്മെന്റ് ഓഫ് വാട്ടര്‍ റിസോഴ്സസ് ഓഫ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് ജല കമ്മീഷന്റെ കണക്കുകളുള്ളത്. രാജ്യത്തെ വെളളത്തിന്റെ ലഭ്യത വര്‍ധിച്ചുവെന്ന് ഈ കണക്കുകള്‍ പറയുന്നു. 2019ല്‍ ജല കമ്മീഷന്‍ നടത്തിയ സര്‍വേ പ്രകാരം 1992 ബില്ല്യണ്‍ ക്യുബിക് മീറ്ററായിരുന്നു വെള്ളത്തിന്റെ ലഭ്യത.