യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്താനായി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഊബര്‍. യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശബ്ദം റെക്കോര്‍ഡ് ചെയ്യാനാവുന്ന ഫീച്ചറാണ് ഓഡിയോ റെക്കോര്‍ഡിംഗ്. എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്ന ഈ റെക്കോര്‍ഡിംഗുകള്‍ സുരക്ഷാ റിപ്പോര്‍ട്ടിന്‍റെ ഭാഗമായല്ലാതെ ഊബറിന് പോലും കേൾക്കാനാവില്ല. രാജ്യവ്യാപകമായി ഈ ഫീച്ചർ ലഭ്യമാകും.

To advertise here,

വനിതാ ഡ്രൈവർമാർക്ക് വനിതാ യാത്രക്കാരെ തന്നെ തിരഞ്ഞെടുക്കാൻ കഴിയുന്ന ഫീച്ചറാണ് വുമണ്‍ റൈഡര്‍ പ്രിഫറന്‍സ്. ഇതുവഴി രാത്രിയിലും വനിതാഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഇതുവരെ 21,000 യാത്രകൾ ഈ ഫീച്ചർ അനുസരിച്ച് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. 2 ശതമാനം മാത്രമുള്ള ഊബറിലെ വനിതാ ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കാനാണ് ഈ രണ്ട് ഫീച്ചറുകളിലൂടെയും കമ്പിനി ലക്ഷ്യമിടുന്നത്.