
പലപ്പോഴും ഇഷ്ടമില്ലാത്ത ജോലികൾ നമുക്ക് ചെയ്യേണ്ടി വരാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയാകും ഇതിന് പ്രധാന കാരണം. എന്നാൽ ആമസോണിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് യൂബർ ഡ്രൈവറായ ഒരാളുടെ കഥ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. വീഡിയോ സോഫ്റ്റ്‌വെയർ ഡെവലപ്പറായ ചേതന സിങ്ങാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
2014-ലാണ് താൻ ഹൈദരാബാദിൽ യൂബർ ഓടിക്കാൻ തുടങ്ങിയതെന്ന് കുമാർ സിങ് എന്ന് പേരുള്ള യുവാവ് പറയുന്നു. ഇപ്പോൾ പത്ത് വർഷത്തിലധികമായി ഈ ജോലി ചെയ്യുന്നവുനെന്നും കോർപറേറ്റ് ജോലി ഉപേക്ഷിച്ചതിൽ തനിക്ക് ഒട്ടും ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലികളിൽ ഒന്നാണ ഡ്രൈവിങ്. പുതിയ ആളുകളെ പരിചയപ്പെടു്ന്നതും അവരുടെ കഥകൾ കേൾക്കുന്നതും രസകരമാണ്. ഇതിനോടൊപ്പം നഗരത്തിലെ സ്ഥലങ്ങൾ പലതും മനസിലാക്കാനും കഴിയുന്നുവെന്നും അദ്ദേഹം പറയുന്നു.
'മിക്ക ആളുകളും ഉത്തരവാദിത്തങ്ങൾ കാരണവും സാമൂഹിക സമ്മർദ്ദം മൂലവും തങ്ങളുടെ അഭിനിവേശങ്ങൾ ഉപേക്ഷിക്കുയാണ് ചെയ്യാറുള്ളത്. എന്നാൽ തന്നെ സന്തോഷിപ്പിക്കുന്ന കാര്യം തിരഞ്ഞെടുത്ത ഒരാളെ കണ്ടുമുട്ടുന്നത് പ്രചോദനാത്മകമമാണ്.'-വീഡിയോ പങ്കുവെച്ച് ചേതന കുറിച്ചു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് കുമാർ സിങ്ങിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. അദ്ദേഹത്തിന്റെ സന്തോഷവും സംതൃപ്തിയും കോർപറേറ്റ് കരിയറുകളിൽ നിന്ന് തൊഴിൽ സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കില്ലെന്ന് ചിലർ കുറിച്ചു. 'അദ്ദേഹം തന്റെ ഹൃദയം പറയുന്നത് ചെയ്യുന്നു. ജനക്കൂട്ടത്തെ പിന്തുടരുന്നില്ല. സ്വന്തമായി വഴി കണ്ടെത്തുന്നു.'-എന്നായിരുന്നു ഒരു കമന്റ്. ഇത്രയും ശക്തമായ സന്ദേശം പങ്കുവെച്ചതിന് നനന്ദി അറിയിച്ചും കമന്റുകളുണ്ട്.
Content Highlights: A former Amazon employee transitioned to driving for Uber in 2014., He has completed over 23,600 trips with high satisfaction., The story emphasizes prioritizing personal happiness over societal expectations., The narrative highlights the importance of work-life balance and career satisfaction.
Published: 16 Jun 2026, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented