വർഷം തോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന യൂറോപ്പിലെ കണ്ണഞ്ചിപ്പിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ക്രൊയേഷ്യ. ക്രൊയേഷ്യയിലെ പുരാതന ന​ഗരമായ ഡുബ്രോവ്നിക് സന്ദർശിക്കാനെത്തുന്ന ആളുകൾ ഇനിയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവർ കൊണ്ടുവരുന്ന ട്രോളി ​ബാ​ഗുകളോ സ്യൂട്ട്കേസുകളോ ഒന്നും അവിടുത്തെ റോഡുകളിലൂടെ ഉരുട്ടാനാവില്ല. ഇനി അഥവാ അങ്ങനെ ചെയ്താൽ അവർ 288 യുഎസ് ഡോളർ അതായത് ഇരുപതിനായാരം രൂപയ്ക്കും മുകളിൽ പിഴയൊടുക്കണമെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.  
 

To advertise here,