മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈദ് ടൂർ സംഘടിപ്പിച്ചു. ഈദ് അവധി ദിനത്തിൽ അൽ ഫുർഖാൻ പ്രവർത്തകർ, മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ഈദ് ടൂറിന്റെ ഭാഗമായി ബഹ്റൈനിലെ ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു.
രണ്ട് ബസ്സുകളിലായി രാവിലെ ദിയാർ അൽ മുഹറഖിലെ സൂക്ക് ബറാഹയിൽ നിന്നും യാത്ര ആരംഭിച്ച ടൂർ സംഘം ഖലാത്ത് അൽ ബഹ്റൈൻ സൈറ്റ് മ്യൂസിയം, ബഹ്റൈൻ ഫോർട്ട്, ഷെയ്ക്ക് സൽമാൻ ബിൻ അഹമദ് ഫോർട്ട് എന്നിവ സന്ദർശിച്ച ശേഷം, ബുദയ്യ ബീച്ചിൽ വിനോദ പരിപാടികളോടു കൂടി രാത്രി 9 മണിക്ക് മറാസ്സി ഗല്ലേറിയയിൽ അവസാനിപ്പിച്ചു.
വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ഈ പരിപാടിക്ക് അൽ ഫുർഖാൻ പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ മുബാറക്ക് വി.കെ, യൂസുഫ് കെ.പി, അബ്ദുള്ള പുതിയങ്ങാടി, സബീല യുസുഫ്, സീനത്ത് മുഹമ്മദ്, ഉമ്മുകുൽസു എന്നിവർ നിയന്ത്രിച്ചു.
Published: 03 Jun 2026, 01:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented