ട്രാഫിക്കിനിടയിലെ വാഹനങ്ങളുടെ ശബ്ദവും നിര്‍ത്താതെയുള്ള ഹോണടിയിലും അസ്വസ്ഥരാവാത്ത ആരുമുണ്ടാവില്ല. ഈ ശബ്ദം അസ്വസ്ഥത മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. റോഡുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ശബ്ദം ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, രക്ത സമ്മര്‍ദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. റോഡ് ട്രാഫിക്കില്‍ നിന്നുണ്ടാകുന്ന ഓരോ 10 ഡെസിബെല്‍ അധികശബ്ദത്തിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 3.2 ശതമാനം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

To advertise here,