സഞ്ചാരികളുടെ പറുദീസയാണ് ബീച്ചുകളും മനോഹരമായ പർവതങ്ങളും നിറഞ്ഞ ബാലി. എന്നാല്‍ ബാലിയിലെ പര്‍വതങ്ങളിൽ എല്ലാ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിക്കാനൊരുങ്ങുകയാണ് ബാലി ഭരണകൂടം. ബാലി ഗവർണറായ വയാൻ കോസ്റ്റർ ദ്വീപിലെ പർവതങ്ങളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടിരിക്കുകയാണ്.സഞ്ചാരികളുടെ മോശം പെരുമാറ്റമാണ് ഈ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബാലിയിലെ ഹിന്ദു വിശ്വാസപ്രകാരം പര്‍വതങ്ങളെയും മരങ്ങളെയുമെല്ലാം വിശുദ്ധമായാണ് കണക്കാക്കുന്നത്. ഇതോടെ ഹൈക്കിങ് പോലുള്ള പരിപാടികള്‍ക്ക് ബാലിയില്‍ സ്ഥിരമായ നിരോധനം വരും. നിലവില്‍ 22 പര്‍വതങ്ങളാണ് ഈ നിരോധനത്തിന്റെ പരിധിയില്‍ വരിക.

To advertise here,