മാര്‍ച്ച് 29-ന് എല്ലാവിധ യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ബാലി. ആ ദിവസം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ബാലി അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിടും. 'നിശബ്ദതയുടെ ദിവസം'   എന്നറിയപ്പെടുന്ന നയ്‌പൈ ആചരിക്കുന്നതിന്റെ ഭാഗമായാണിത്. പുതുവര്‍ഷമായി കണക്കാക്കുന്ന ഈ ദിവസത്തിന്റെ പ്രത്യേകത നിശബ്ദതയും ഉപവാസവും ധ്യാനവുമാണ്. ബാലിനീസ് സംസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. 

To advertise here,

ബാലിയിലെ ഹിന്ദു മതവിശ്വാസികള്‍ക്ക് പവിത്രമായ ദിവസമാണിത്. മാര്‍ച്ച് 29-ന് രാവിലെ ആറു മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരേയാണ് നിരോധനം. ഈ സമയത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളുമൊന്നും തുറക്കില്ല. വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങില്ല. തിരക്കില്‍നിന്നും ബഹളങ്ങളില്‍നിന്നും മാറി സമാധാനപരമായ അന്തരീക്ഷത്തിലാണ് നയ്‌പൈ ആചരിക്കുന്നത്. 

ഇതിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ബാലിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കും. അതുകൊണ്ട് വിനോദസഞ്ചാരികള്‍ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ബാലിയില്‍ 'ലെബറാന്‍' എന്നറിയപ്പെടുന്ന ചെറിയ പെരുന്നാളും ഇതേ വാരാന്ത്യത്തില്‍ വരുന്നതിനാല്‍ ലക്ഷണക്കിന് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.