ഓഡിഷനില്‍ പുറത്തായ നടി,സീരിയലിലേയ്ക്ക് തിരിച്ചെത്തി സ്മൃതി ഇറാനി; പ്രതിഫലം 18 ലക്ഷം
മുന്‍ മന്ത്രിയും എംപിയുമായ ബിജെപി നേതാവ് സ്മൃതി ഇറാനി മിനി സ്‌ക്രീനിലേക്ക് തിരികെ എത്തുകയാണ്. 25 വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത ക്യും കി സാസ് ഭീ കഭീ ബഹു ഥീ എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതിയുടെ റീ എന്‍ട്രീ. ജൂലായ് 29-ന് സ്റ്റാര്‍ പ്ലസില്‍ ആരംഭിക്കും. പരമ്പരയില്‍ തുള്‍സി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. 2000-ല്‍ തുടങ്ങിയ പരമ്പരയുടെ ഓഡിഷനില്‍ സ്മൃതി പുറത്താക്കപ്പെട്ടിരുന്നു.'ടെലിവിഷന് യോജിച്ചയാളല്ല' എന്നുപറഞ്ഞാണ് സ്മൃതിയെ തള്ളിക്കളഞ്ഞത്. എന്നാല്‍, നിര്‍മ്മാതാവായ ഏക്ത കപൂര്‍ അതിനെ എതിര്‍ത്തു. അങ്ങനെയാണ് സ്മൃതിക്ക് പ്രധാനകഥാപാത്രമായി അവസരം ലഭിച്ചത്. 1,800 രൂപയായിരുന്നു സ്മൃതി ഇറാനിക്ക് തുടക്കത്തില്‍ ലഭിച്ച പ്രതിഫലം. രണ്ടാംഭാഗത്തില്‍ എപ്പിസോഡിന് 14 ലക്ഷം സ്മൃതിക്ക് പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുള്‍സി വിരാനിയുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പര പറഞ്ഞത്. തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്മൃതി മറുപടി പറഞ്ഞത് താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണെന്നാണ്.
2008-ലാണ് സീരിയല്‍ നിര്‍ത്തുന്നത്. അപ്പോഴേക്കും 1833 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പരയെന്ന പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ കയറുകയും ചെയ്തു. 2003-ലാണ് സ്മൃതി ഇറാനി ബി.ജെ.പി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് അവര്‍ എം.പിയായത്.
Inshort: Smriti Irani, Kyunki Saas Bhi Kabhi Bahu Thi, Tulsi Virani, Ekta Kapoor, Star Plus, Indian TV serials, Smriti Irani comeback, Smriti Irani actress, Kyunki 2, Smriti Irani 2025, Smriti Irani salary, Indian television history, Ekta Kapoor serial, BJP leader Smriti Irani, Smriti Irani MP, Smriti Irani politics, Smriti Irani acting, Smriti Irani news, Kyunki Saas Bhi Kabhi Bahu Thi reboot, Smriti Irani Tulsi, iconic Indian TV shows, 90s Indian serials, Smriti Irani interview, Smriti Irani then and now
Content Highlights: Smriti Irani Returns to Kyunki Saas Bhi Kabhi Bahu Thi
Published: 09 Jul 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented