ഉറക്കത്തിനിടെ മുന്നിൽ ഭീകരരൂപം, ഒച്ച പൊങ്ങില്ല, ആരോ കെട്ടിയിട്ടപോലെ; സ്ലീപ് പാരലിസിസുണ്ടായിട്ടുണ്ടോ?
ഉറക്കത്തിനിടയില്‍ ഒരു രൂപം പെട്ടെന്ന് മുന്നില്‍ വന്നു നില്‍ക്കുന്നു, എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. നോക്കിനില്‍ക്കേ ആ രൂപം നേരെ വരികയാണ്, കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഓടണമെന്നുണ്ട്, പക്ഷേ കണ്ണു തുറക്കാന്‍ പോലും കഴിയുന്നില്ല, നിലവിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒച്ച പുറത്തുവരുന്നില്ല, കെട്ടിയിട്ട പോലെ അനങ്ങാന്‍ കഴിയാത്ത അവസ്ഥ. ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? ഇത് പ്രേതവും ഭൂതവുമൊന്നുമല്ല സ്ലീപ് പാരലിസിസ് എന്ന അവസ്ഥയാണ്. ഉറക്കത്തിനിടയില്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും കേള്‍ക്കുന്നതായും അനുഭവിക്കുന്നതായുമൊക്കെ തോന്നുന്ന അവസ്ഥയാണ് സ്ലീപ് പാരലിസിസ്.
നമ്മള്‍ ഉറക്കത്തിന്റെ നാലുഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും അവസാനത്തെ ഘട്ടമാണ് റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് അല്ലെങ്കില്‍ റെം സ്ലീപ്. ഈ ഘട്ടത്തിലാണ് നാം സ്വപ്നം കാണുക. റെം സ്ലീപ്പിന്റെ സമയം തലച്ചോര്‍ ശരീരത്തിലെ മസിലുകള്‍ക്ക് വിശ്രമിക്കാനുള്ള സന്ദേശമയക്കും. സ്വപ്നം കാണുന്നതിനിടയില്‍ ഫിസിക്കല്‍ ആക്ടിവിടി ഉണ്ടാകാതിരിക്കാനാണിത്. സ്വപ്‌നങ്ങളോട് പ്രതികരിച്ച് സ്വയമോ മറ്റുള്ളവരെയോ മുറിവേല്‍പ്പിക്കരുതല്ലോ. എന്നാല്‍ ചിലപ്പോള്‍ തലച്ചോറിന്റെ സെന്‍സറി ഏരിയ റെം സ്ലീപ്പിൽ നിന്ന് ഭാഗികമായി പുറത്തുവരുന്നു. അതുകൊണ്ട് നമ്മള്‍ ഉണര്‍ന്നിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നു. തലച്ചോറിന്റെ ലോവര്‍ പാര്‍ട്ട് അപ്പോഴും റെം സ്ലീപ്പില്‍ തന്നെ തുടരും. മസിലുകളെ വിശ്രമാവസ്ഥയില്‍ തുടരാന്‍ ന്യൂറോട്രാന്‍സ്മിട്ടറുകള്‍ അയക്കുകയും ചെയ്യും. മെന്റലി ഉണര്‍ന്നിരിക്കുന്നു എന്നാല്‍ ഫിസിക്കലി ഉറക്കത്തിലായിരിക്കും. ഈ അവസ്ഥയിലാണ് സ്ലീപ് പാരലിസിസ് ഉണ്ടാകുന്നത്. എന്നാല്‍ ഈ പ്രതിഭാസത്തിന്റെ ശരിയായ കാരണമെന്താണെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും സ്‌ട്രെസും ഉറക്കകുറവും കൃത്യസമയത്ത് ഉറങ്ങാത്തതുമൊക്കെ ഇതിന് വഴിവെച്ചേക്കാം.
പൊതുവേ സ്ലീപ് പാരലിസിസ് അപകടകാരിയല്ല. എന്നാല്‍ ചിലര്‍ക്ക് ഇതുണ്ടാകുന്നത് പാനിക് അറ്റാക്കിലേക്ക് നയിക്കാം. കൂടാതെ അപൂര്‍വം ചിലര്‍ക്ക് നാര്‍കോലെപ്‌സി അല്ലെങ്കില്‍ ആങ്സൈറ്റി ഡിസോഡർ സ്ലീപ് പാരലിസിസിന് കാരണമായേക്കാം.
In Short: Sleep paralysis is a state where the brain is awake but the body remains paralyzed during REM sleep, often causing hallucinations and fear, triggered by stress or lack of sleep.
Content Highlights: Sleep paralysis: awake mind, paralyzed body during dreams.
Published: 27 Aug 2025, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented