സ്ലീപ് ബാങ്കിങ്; ഉറങ്ങാൻ കഴിയാതെ വന്നാൽ നമുക്ക് തലച്ചോറിനെ 'പറ്റിക്കാം'
ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയായി കൃത്യമായി ഉറങ്ങാന്‍ കഴിയാത്തവരാണോ നിങ്ങള്‍ ? ഉറക്കം കിട്ടാതെ വരുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ സ്ലീപ് ബാങ്കിങ് എന്നൊരു രീതി പരീക്ഷിക്കാം. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത സമയത്ത് തലച്ചോറിനെ കബളിപ്പിക്കുന്ന രീതിയാണിത്. ഒരുപാട് സമയം ഉറങ്ങാതിരിക്കേണ്ട സാഹചര്യം വരുമ്പോള്‍ നിങ്ങള്‍ എത്രനേരം ഉറങ്ങാതിരുന്നോ അത്രതന്നെ സമയം ഉറങ്ങി തീര്‍ക്കുന്നതിനെയാണ് സ്ലീപ് ബാങ്കിങ് എന്ന് പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ്പ് മെഡിസിനിലാണ് ഇതിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്.
രാത്രി ഷിഫറ്റില്‍ ജോലി ചെയ്യുന്ന 23 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ രാത്രി ഷിഫ്റ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുകയും, പകല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കവും, വിശ്രമവും ലഭിച്ച ഡോക്ടര്‍മാര്‍ നല്ല പ്രകടനം കാഴ്ച്ചവച്ചതായി പഠനം പറയുന്നു. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ചില മാനസിക സമ്മര്‍ദങ്ങള്‍, ഓര്‍മ്മക്കുറവ്,രോഗപ്രതിരോധശേഷി കുറവ് എന്നിവയ്ക്ക് പരിഹാരമാകാനും സ്ലീപ് ബാങ്കിങിന് കഴിയും. ഇനി സ്ലീപ് ബാങ്കിങ് ചെയ്യാനായി പതിവ് സമയത്തിന് മുന്‍പേ കുറച്ച് നേരത്തെ ഉറങ്ങാന്‍ കിടക്കുക. സാധാരണ ഉറക്കത്തെക്കാള്‍ 30 മിനിട്ട് അല്ലെങ്കില്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങണം. പകലും 10, 20 മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ഉറക്കവുമാകാം. കിടക്കുന്നതിന് മുന്‍പുള്ള സ്ക്രീന്‍ ഉപയോഗം ഒഴിവാക്കണം.
inshort-Struggling with sleep? Learn about sleep banking, a technique to catch up on lost sleep and improve your health. Research shows its effectiveness for shift workers.
Content Highlights: Sleep Banking: Overcome Sleep Deprivation
Published: 11 Jun 2025, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented