മദ്രസകള്‍ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂന്‍ഗോ ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചതാണ് സംഭവങ്ങളുടെ തുടക്കം.

To advertise here,

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടാണ് കമ്മിഷന്‍ പറയുന്നത്. മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ഫണ്ടുകള്‍ അവസാനിപ്പിക്കണമെന്നും, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.