ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്രസകളില്‍ ഈ വര്‍ഷം നടത്തിയ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പൊതു പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നിലവില്‍ സി.ഐ.ഇ.ആര്‍ സിലബസ് പിന്തുടരുന്ന മലയാളം മീഡിയം മദ്രസകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്. സീഡ്സ് ഓണ്‍ലൈന്‍ അക്കാദമി, ഇംഗ്ലീഷ് മീഡിയം മദ്രസകളിലെ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. വിവിധ ബ്രാഞ്ചുകളിലെ പരീക്ഷാഫലം അതാത് മദ്രസകള്‍ വഴി അറിയിക്കുന്നതായിരിക്കും. പരീക്ഷാ ഫലം സംബന്ധമായ സംശയങ്ങള്‍ക്ക് അതാത് മദ്രസ പ്രിന്‍സിപ്പള്‍മാരെയോ അധ്യാപകരെയോ ബന്ധപ്പെടാവുന്നതാണ്.
ഖത്തറില്‍ ഇത്തവണ പത്ത് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടി. തൊണ്ണൂറ്റി എട്ടാണ് ഇത്തവണത്തെ വിജയ ശതമാനം. ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന അക്കാദമിക് നിലവാരം പരീക്ഷയില്‍ പ്രതിഫലിച്ചതായി പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഓണ്‍ലൈന്‍ മദ്രസകളിലെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചതായും അഡ്മിഷന്‍ തുടരുന്നതായും ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ദോഹ, തുമാമ, മദീന ഖലീഫ, വക്റ, സീഡ്‌സ് ഓണ്‍ലൈന്‍ അക്കാഡമി ബ്രാഞ്ചുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യഥാക്രമം 55233249, 66761747, 66512424, 66033065, 55073667 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Islamic study centre madrasa public exam results published
Published: 12 Jun 2025, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented