ന്യൂഡൽഹി: നാല് വർഷ ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം (ഐടിഇപി) പ്രവേശനത്തിനുള്ള നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) അഡ്മിറ്റ് കാർഡ് exams.nta.ac.in/NCET ൽ നിന്ന്‌ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിലെ നിർദേശങ്ങൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കണമെന്ന്‌ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ (എക്സാം) അറിയിച്ചു. ഏപ്രിൽ 29-നാണ് പരീക്ഷ. സഹായങ്ങൾക്ക്്: 011-40759000 | ncet@nta.ac.in

To advertise here,