പാക്കറ്റില്‍ ലഭിക്കുന്ന പാല്‍ ഉപയോഗിക്കുന്നവരാണ് നമ്മളിലേറെപ്പേരും. അതും തിളപ്പിച്ച് ഉപയോഗിക്കുന്നവര്‍. യഥാർഥത്തിൽ പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ടതുണ്ടോ? അതോ നേരിട്ട് ഉപയോഗിക്കാമോ? പലര്‍ക്കുമുള്ള ഈ ചോദ്യത്തിന്റെ ഉത്തരം സിമ്പിളാണ്- സാധാരണയായി നമുക്ക് ലഭിക്കുന്ന പാക്കറ്റ് പാലുകളെല്ലാം പാസ്ചറൈസ് ചെയ്തവയാണ്. അതായത് നിശ്ചിത താപനിലയില്‍ ചൂടാക്കി അണുവിമുക്തമാക്കിയത്. പാസ്ചറൈസ്ഡ് പാലാണോ എന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആണെങ്കില്‍ നിങ്ങള്‍ തിളപ്പിക്കേണ്ടതില്ല. സേഫ് ആണ്, നേരിട്ട് കുടിക്കാം.
എന്നാല്‍, ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ടെടുക്കുന്നതോ പാസ്ചറൈസ് ചെയ്യാത്ത പാക്കറ്റ് പാലോ തിളപ്പിക്കാതെ കുടിക്കരുത്. പാലില്‍ ഉണ്ടാകാവുന്ന, ശരീരത്തിന് ദോഷം ചെയ്യാനിടയുള്ള ബാക്ടീരിയകളെ നശിപ്പിക്കാനാണ് തിളപ്പിച്ച് മാത്രം പാല്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. മാത്രമല്ല തിളപ്പിക്കല്‍ പാലിന്റെ ഷെല്‍ഫ് ലൈഫ് കൂട്ടും. എന്നു കരുതി അമിതമായി തിളപ്പിക്കരുത്. അത് പാലിലടങ്ങിയ നിരവധി പോഷകഘടകങ്ങളെ കൂടി ഇല്ലാതാക്കും. പാസ്ചറൈസ് ചെയ്ത പാല്‍ വീണ്ടും തിളപ്പിക്കുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്. പാലിലടങ്ങിയ വിറ്റാമിന്‍ സി, ബി എന്നിവ നഷ്ടപ്പെട്ടേക്കാം. ഇനി പാല്‍ ചൂടാക്കി കുടിക്കുന്ന ശീലമാണ് മാറ്റാന്‍ സാധിക്കാത്തതെങ്കില്‍, ഒരു വഴിയുണ്ട്. പാസ്ചറൈസ് ചെയ്ത പാക്കറ്റ് പാല്‍ ചെറുതായി ഒന്ന് ചൂടാക്കുക, കുടിക്കുക.
Content Highlights: packaged milk, boil milk, pasteurized milk, milk safety, milk shelf life, milk nutrition
Published: 18 Oct 2024, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented