ഡൈനോസോറുകളില്‍ മാംസഭോജികളായവരും അവര്‍ വേട്ടയാടിയിരുന്ന സസ്യഭുക്കുകളായ ഡൈനോസോറുകളും സ്‌കോട്ട്‌ലന്റിലെ ഒരു തടാകത്തില്‍ നിന്നും വെള്ളം കുടിക്കാനെത്തിയിരിക്കാമെന്ന് പുതിയ കണ്ടെത്തല്‍.167 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാംസഭോജികളായ മെഗലാസോറസുകള്‍ നീണ്ട കഴുത്തുള്ള സൗറോപോഡുകളെ വേട്ടയാടിരുന്നു. 

To advertise here,

എന്നാല്‍ പുതുതായി തിരിച്ചറിഞ്ഞ ഇവയുടെ കാല്‍പ്പാടുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടിനം ഡൈനോസറുകളും ഒരേ ജലാശയം ഉപയോഗിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍. നമ്മള്‍ ഇപ്പോളൊക്കെ കാണുന്ന പോലെ മൃഗങ്ങള്‍ ജലാശയങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമാണ് ഇതെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. സ്‌കോട്ട്‌ലന്റിലെ സ്‌കൈ ദ്വീപിലാണ്  ഒരു കൂട്ടം ഡൈനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

പ്രിന്‍സ് ചാള്‍സ് പോയിന്റ് എന്ന സ്ഥലത്താണ് 130 ലധികം കാല്‍പ്പാടുകളുള്ളത്. സ്‌കൈ ദ്വീപ് സ്‌കോട്ട്‌ലന്റിലെ ഏറ്റവും വലിയ ഡൈനോസര്‍ സഞ്ചാരപാതയാണ്. കാല്‍പ്പാടുകളുടെ അകലം പരിശോധിക്കുമ്പോള്‍ സൗറോപോഡ് എന്നയിനം ഡൈനോസറുകള്‍ മണിക്കൂറില്‍ ഏകദേശം 2.5 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും.

'ജീപ്പിന്റെ വലിപ്പമുള്ള' മെഗലാസോറുകള്‍ മണിക്കൂറില്‍ ഏകദേശം 8 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കുമെന്നും ഗവേഷകനായ ടോണ്‍  ബ്ലേക്ക്സ്ലി പറയുന്നു.ഈ ഡൈനോസറുകള്‍ ഏകദേശം ഒരേ സമയത്തുതന്നെ ആ പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിലും , കാല്‍പ്പാടുകള്‍   ഇവ ഒരേസമയം ജലാശയം ഉപയോഗിച്ചതിന് തെളിവ് നല്‍കുന്നില്ല. അങ്ങനെയായാല്‍ സൗറോപോഡുകള്‍ക്ക് വന്‍ ദുരന്തം സംഭവിച്ചിരിക്കാമെന്നും ബ്ലേക്ക്സ്ലി പറയുന്നു. കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

Inshort-New research reveals 167-million-year-old dinosaur footprints in Scotland, suggesting both carnivorous and herbivorous dinosaurs shared a watering hole.