ഇംഗ്ലണ്ടിൽ, ഡൈനോസോര്‍ മരം എന്നറിയപ്പെടുന്ന വൊളെമി പൈന്‍മരത്തില്‍ കായ്കളുണ്ടായി. ഈ പൈന്‍മരത്തിന് 90 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് ഫോസിലുകള്‍ തെളിയിച്ചിട്ടുണ്ട്. 1994- ല്‍ ഓസ്ട്രേലിയയിലെ ഒരു വിദൂര താഴ്വരയില്‍ നിന്ന് ഇത് കണ്ടെത്തുന്നതുവരെ  ഈ മരം വംശനാശം സംഭവിച്ചതായാണ് കണക്കാക്കപ്പെട്ടിരുന്നത്.ഡൈനോസോറുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തില്‍ ഈ മരവും അപ്രത്യക്ഷമായെന്നു കണക്കാക്കപ്പെട്ടിരുന്നു. സിഡ്നിക്ക് 180 കിലോമീറ്ററോളം അകലെയാണ് ഇവ കണ്ടെത്തിയത്.

To advertise here,

ഈ മരത്തിന്റെ ഒരു തൈ അലിസ്റ്റര്‍ തോംസന്‍, പമേല എന്നീ ദമ്പതികള്‍ കൊണ്ടുപോകുകയും അത് ഇംഗ്ലണ്ടിലെ തങ്ങളുടെ തോട്ടത്തില്‍ നട്ടുവളര്‍ത്തുകയും ചെയ്തു. ഈ മരമാണ് ഇപ്പോള്‍ കായ്ച്ചിരിക്കുന്നത്. അപൂര്‍വമായ ഈ മരത്തിന്റെ കൂടുതല്‍ തൈകള്‍ ഇതിന്റെ പഴത്തില്‍നിന്നു നട്ടുവളര്‍ത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ങ്ങളുടെ പൂന്തോട്ടം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്നും ദമ്പതിമാര്‍ അറിയിച്ചിട്ടുണ്ട്.

inshort-The Wollemi Pine, a `dinosaur tree`, has produced cones after being rediscovered in 1994.  Learn about this ancient species and its remarkable survival.