VIDEO | ആ ദിനോസറുകൾ ഇത്ര ക്യൂട്ടായത് എങ്ങനെ? ഏഴ് ദിവസം കൊണ്ട് ദിനോമുക്ക് ഉണ്ടായ കഥ
പച്ചപ്പുല്ല് തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന കുട്ടികളോടൊപ്പം കളിക്കുന്ന വീട്ടിലെ അരുമകളായ ദിനോസറുകൾ. കോഴികളെയും കന്നുകാലികളെയുമൊക്കെ വളര്‍ത്തുന്നതുപോലെ ദിനോസര്‍ വളര്‍ത്തല്‍ കൃഷിയാക്കിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ച് പറയുന്ന ദിനോമുക്കും ദിനോസർ കൃഷിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിനോസർ കൃഷികണ്ട് ആദ്യം ഇത് ഒർജിനൽ തന്നെയാണോ എന്ന് ആരും ആദ്യമൊന്ന് സംശയിച്ചു പോകും. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സ്റ്റേറി ടെല്ലേഴ്സ് യൂണിയൻ എന്ന ഒരു കൂട്ടം സിനിമ മോഹികളായ യുവാക്കളുടെ കൂട്ടായ്മയാണ് ഈ ദിനോസർ കൃഷിക്ക് പിന്നിൽ.
നിഷ്കളങ്കതയാർന്ന ദിനോസറുകൾ. പച്ചപ്പുല്ല് തിന്നുന്ന പശുവിനെപ്പോലെ വീട്ടിലെ അച്ചടക്കമുള്ള അരുമയായ ദിനോസർ. ദിനോസർ മുട്ടയും ഇറച്ചിയും വില്പന നടത്തുന്ന ഗ്രാമം. ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും. ടെലിവിഷനിലെ ഒരു കാർഷിക ഡോക്യുമെന്ററി പോലെ വിവരണവും ദൃശ്യാവിഷ്കാരവും. വൈകീട്ട് സ്റ്റോറി ടെല്ലേഴ്സ് യൂണിയൻ ടീം അംഗങ്ങളുടെ ഒരു ചായകുടിചർച്ചയിൽ സഞ്ജയ് സിബി എന്ന സംഘാംഗത്തിന്റെ തലയിലുദിച്ച ആശയമാണ് ദിനോസർ കൃഷിയുള്ള ഗ്രാമം. പിന്നീട് പലതരം എഐ ടൂളുകൾ ഉപയോഗിച്ച് ചിത്രങ്ങൾ ഉണ്ടാക്കുകയും അത് എഐ ഉപയോഗിച്ചുതന്നെ വീഡിയോരൂപത്തിലേക്ക് മാറ്റുകയും ചെയ്തു. ഏഴുദിവസമെടുത്താണ് വീഡിയോ രൂപപ്പെടുത്തിയത്.
ഗോകുൽ എസ്.പിള്ളൈ, സഞ്ജയ് സിബി തോമസ്, സിദ്ധാർഥ് ശോഭൻ, മുഹമ്മദ് സഫാൻ, റെസ്‌വിൻ, ടിജു സിറിയക്, ഡോൺ ബി.ജോൺസ്, ബിബിൻ സെബാസ്റ്റിയൻ, ഷൈൻ നൗഷാദ്, അനന്തു സുരേഷ് എന്നിവരാണ് വൈറൽ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചത്.
In Short: A fictional village in Palakkad, Kerala, where friendly dinosaurs eat grass, drink water, and play with children like pets, has gone viral on social media. Inspired by traditional livestock farming, the village imagines dinosaurs being raised like cows or chickens, even selling dino eggs and meat.The idea originated during a casual tea-time chat among members of the Storytellers Union—a group of cinema enthusiasts. Using various AI tools, they created realistic images and turned them into a documentary-style video within seven days.
Content Highlights: Here's the the group who created the fictional AI dinosaur village | Video
Published: 24 Mar 2025, 11:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented