പ്രോട്ടീസ് ബൗളര്‍മാരെ പത്ത് തവണ അതിര്‍ത്തികടത്തിക്കൊണ്ടുള്ള സെഞ്ചുറി, റെക്കോഡ്, കിങ്‌സ്മീഡിലെ കിങ് സഞ്ജുവിന്റെ കിരീടധാരണം. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പിന്നീട് നടന്നതോ.
അടുത്ത രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം . രണ്ടിലും പൂജ്യത്തിന് പുറത്ത്. തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടത്തില്‍ നിന്ന് തുടര്‍ച്ചയായി ഡക്കെന്ന മോശം റെക്കോഡിലേക്ക്. സെയ്ന്റ് ജോര്‍ജ് പാര്‍ക്കിലെ രണ്ടാം ടി20യിലും ഇപ്പോഴിതാ സെഞ്ചൂറിയനിലും സഞ്ജു സംപൂജ്യനായി മടങ്ങി. രണ്ടിലും പ്രോട്ടീസ് പേസര്‍ മാര്‍ക്കോ യാന്‍സന്‍ തന്നെ താരത്തെ പുറത്താക്കി.
അതോടെ ടി20 യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയതിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഡക്കാകുന്ന ആദ്യതാരമായി സഞ്ജു. ഇത് ആറാം തവണയാണ് ടി20 യില്‍ മലയാളി താരം ഡക്കാകുന്നത്. ഈ വര്‍ഷത്തെ അഞ്ചാമത്തേതും. ടി20 യില്‍ ഒരു കലണ്ടര്‍വര്‍ഷം കൂടുതല്‍ ഡക്കാകുന്ന ഇന്ത്യന്‍ താരമായി സഞ്ജു മാറി.
ടി20 യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. 12 തവണ. ഏഴ് തവണ ഡക്കായ കോലിയാണ് പട്ടികയില്‍ രണ്ടാമത്. ഇപ്പോഴിതാ സെഞ്ചൂറിയനിലെ ഡക്കോടെ സഞ്ജു പട്ടികയില്‍ മൂന്നാമതുമെത്തി.
Content Highlights: sanju samson back to back ducks in South Africa after consecutive T20I centuries
Published: 14 Nov 2024, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented