സ്‌കൂള്‍ തുറക്കാറായി. പുതിയ വര്‍ഷം സ്‌കൂളില്‍ പോകുമ്പോള്‍ പുത്തനുടുപ്പും പുതിയ ബാഗും കുടയും ചെരുപ്പുമൊക്കെ വേണമെന്ന് വാശി പിടിക്കാറുണ്ട് കുട്ടികള്‍. കുട്ടികളെ വീഴ്ത്താന്‍ പാകത്തില്‍ പല നിറത്തിലും തരത്തിലുമുള്ള ബാഗുകളും കുടകളുമൊക്കെ വിപണി നിറയുന്ന സമയുവുമാണിത്. എന്നാല്‍ ഇത്തവണ സ്‌കൂളില്‍ പോവാന്‍ പുത്തന്‍ സാധനങ്ങളൊന്നും വേണ്ടെന്ന് വെച്ച് പഴയതു തന്നെ ഉപയോഗിച്ചാലോ? അതിന് അംഗീകാരം കിട്ടിയാലോ? അതിനുള്ള അവസരം നല്‍കുകയാണ് ശുചിത്വമിഷന്‍.

To advertise here,

പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കണമെന്ന ആശയം വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി 'റി യൂസ് ഹീറോസ് റിയല്‍ ഹീറോസ്' എന്ന പേരില്‍ ക്യാമ്പയിന് ഒരുങ്ങുകയാണ് കോഴിക്കോട് ജില്ല  ശുചിത്വ മിഷന്‍. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി; പഴയ കുട, ചെരുപ്പ്, വാട്ടര്‍ ബോട്ടില്‍, ചോറ്റ് പാത്രം... എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വര്‍ഷം വിദ്യാലയങ്ങളിള്‍ എത്തുന്നവര്‍ക്ക് ''A+ സാക്ഷ്യപത്രവും'', അല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ''ബി പോസിറ്റീവ്'' സാക്ഷ്യപത്രവും ലഭ്യമാക്കും. 

ക്യാമ്പയിന്റെ വിവരങ്ങള്‍ കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. പഴയ തലമുറയുടെ രീതികളില്‍ നിന്നും മാറി പുതിയ കുട, ചെരുപ്പ്, ബാഗ്, യൂണിഫോം... എന്നിവയുടെ ഉപയോഗം ഗമയും അഭിമാനവുമായി കാണുന്ന ശീലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. പഴയത് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചെറുതായി പോകുമോ എന്ന ചിന്തയും പരസ്യ കമ്പോളങ്ങളുടെ പിടിമുറുക്കവുമാണ് ഒരു പരിധി വരെ ഇതിന് കാരണം എന്നും കളക്ടര്‍ പറയുന്നു. പുതിയ ഉടുപ്പും ബാഗുമില്ലാത്തത് നാണക്കേടല്ലെന്നും പുനരുപയോഗിക്കുന്നത് അഭിമാനം തോന്നേണ്ട കാര്യമാണെന്നും കുട്ടികളെ പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

In Short: The Kozhikode Shuchitwa Mission, in collaboration with the Education Department, is launching the "Reuse Heroes Real Heroes" campaign to encourage students to reuse old items like umbrellas, shoes, water bottles, and lunch boxes for the new school year. Aimed at reducing pollution, the initiative rewards students with an "A+ Certificate" for reusing items and a "B Positive Certificate" for others to promote awareness. District Collector Snehil Kumar Singh announced the campaign, emphasizing the pride in reusing and challenging the societal shift toward valuing new items.