മരണാനന്തര അവയവദാനം; ജീവിച്ചിരിക്കുമ്പോൾ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ? | VIDEO
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കെ -സോട്ടോ മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം ' സാമൂഹിക മാധ്യമ ക്യാമ്പയിൻ സംസ്ഥാനത്ത് നടക്കുകയാണ്. അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ജീവിച്ചിരിക്കുമ്പോൾ എങ്ങനെയാണ് മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നതെന്ന് നോക്കാം. കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻ്റ് ഓർഗനൈസേഷന്റെ ksotto.kerala.gov.in എന്ന വെബ്സൈറ്റിൽ pledge your organ എന്നതിലോ നാഷണൽ ഓർഗൻ ഡോണർ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കിൽ കയറിയോ രജിസ്റ്റർ ചെയ്യാം. ലിങ്ക് ഓപ്പൺ ആവുമ്പോൾ Register to Pledge എന്ന വിൻഡോ ഓപ്പൺ ആവും. അതിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രത്ര്യേകം ശ്രദ്ധിക്കുക, ഈ ആധാർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടാവണം. ഇനി ആധാർ നമ്പർ നൽകിയാൽ ഒരു ഒടിപി ഫോണിൽ ലഭിക്കും. ആ ഒടിപിയും മൊബൈൽ നമ്പറും ടൈപ്പ് ചെയ്‌ത് കയറിയാൽ രജിസ്റ്റർ ചെയ്യാനുള്ള ഒരു വിൻഡോ ഓപ്പൺ ആവും. അതിൽ ആദ്യം അച്ഛൻ്റെയും അമ്മയുടെയും പേര് നൽകണം. തുടർന്ന് ബ്ലഡ്ഗ്രൂപ്പും ടിക്ക് ചെയ്യണം. ഏതെല്ലാം അവയവങ്ങളാണ് മരണം ശേഷം ദാനം ചെയ്യുന്നത് എന്ന കോളത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള അവയവങ്ങളിൽ ടിക്ക് ചെയ്യാം. ടിഷ്യു ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയും ടിക്ക് ചെയ്യാം.
തുടർന്ന് നിർബന്ധമായും ഒരു എമർജൻസി കോണ്ടാക്ട് നമ്പർ നൽകണം. ഏത് സ്ഥാപനം വഴിയാണ് നിങ്ങൾ രജിസ്റ്റർ ചെയ്‌തതെന്ന കോളത്തിൽ നോട്ടോ/റോട്ടോ/സോട്ടോ എന്നതിൽ 'സോട്ടോ' ക്ലിക്ക് ചെയ്യണം. തുടർന്ന് വരുന്ന കോളത്തിൽ 'കേരളം' എന്നതിൽ ടിക്ക് ചെയ്‌താൽ രജിസ്ട്രേഷൻ കഴിഞ്ഞു. ഇതിനുശേഷം രജിസ്റ്റർ ചെയ്‌തതിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാം. നിങ്ങൾ അവയവദാനത്തിന് രജിസ്റ്റർ ചെയ്‌ത വിവരം നിർബന്ധമായും വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചിരിക്കണം. നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. അതുകൊണ്ട് മറ്റൊരാൾക്കും ഈ വിവരം ലഭ്യമാകില്ല.
Inshort: Kerala`s Jeevanekaam Jeevanakam campaign promotes organ donation. Register online through KSOTTO or NOTTO and pledge to save lives.
Content Highlights: Organ Donation in Kerala: Register Now
Published: 08 Dec 2024, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented