നിങ്ങള്‍ എപ്പോഴും നൊസ്റ്റു അടിച്ചിരിക്കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ സൗഹൃദങ്ങളെ വിലമതിക്കുന്നവരാണ് എന്നാണ് പുതിയ പഠനം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം, ഒരുമിച്ചുള്ള യാത്രകള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ വരുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്തസുഹൃത്തുക്കള്‍ അധികമായി ഉണ്ടാകുമെന്നും പഠനം പറയുന്നു.

To advertise here,

കോഗ്‌നിഷന്‍ ആന്‍ഡ് ഇമോഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. 
നൊസ്റ്റാള്‍ജിയ നമ്മളുടെ സാമൂഹികബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.

പ്രായമാകുമ്പോള്‍ നമ്മുടെ ജീവിതവും താത്പര്യങ്ങളും ഒക്കെ മാറുമെങ്കിലും ഈ സൗഹൃദങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നൊസ്റ്റാള്‍ജിയയെ വെറും വൈകാരിക പ്രശ്‌നമായി കാണേണ്ടതില്ല. പകരം ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു സ്വാഭാവിക ശേഷിയായി മാത്രം കണ്ടാല്‍ മതി. 

മൂല്യവത്തായ നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കുകയും ജീവിതം മാറുന്നതിനനുസരിച്ച് സൗഹൃദങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ഇത് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. മൂന്ന് ഗ്രൂപ്പുകളിലായി 1,467 പേരെയാണ് പഠനത്തില്‍ വിശകലനം ചെയ്തത്. കാലക്രമേണ, ഉയര്‍ന്ന തോതില്‍ നൊസ്റ്റാള്‍ജിയ അനുഭവിക്കുന്നവര്‍ അവരുടെ അടുത്ത സൗഹൃദങ്ങളില്‍ ഭൂരിഭാഗവും നിലനിര്‍ത്തുന്നവരാണ്. അതേസമയം അപൂര്‍വ്വമായി നൊസ്റ്റാള്‍ജിയ അനുഭവിക്കുന്നവര്‍ക്ക് അവരുടെ ഏറ്റവും അടുത്ത ബന്ധങ്ങളില്‍ ഏകദേശം 18% നഷ്ടപ്പെട്ടുവെന്നും പഠനം കണ്ടെത്തി.