ജോലി ചെയ്യുന്നതിനിടയിൽ, അല്ലെങ്കിൽ കൂട്ടുകാരുമായി സംസാരിക്കുമ്പോൾ, പെട്ടെന്ന് 'സോൺ ഔട്ട്' ആയി പോകാറുണ്ടോ? എന്താണ് ചിന്തിക്കുന്നതെന്നോ, എന്താണ് പറയേണ്ടതെന്നോ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥ. ഇതിന്റെ പേരിൽ കളിയാക്കലുകളും കുറ്റപ്പെടുത്തലും ചിലപ്പോഴെങ്കിലും നേരിട്ടിട്ടുമുണ്ടാകും. എന്നാൽ ഈ മാനസിക ഇടവേളകൾ വെറുതെയല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

To advertise here,

'ദി ജേണൽ ഓഫ് ന്യൂറോസയൻസിൽ' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇങ്ങനെ സോൺ ഔട്ട് ആകുന്നത് യഥാർഥത്തിൽ തലച്ചോറിന്റെ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്ന ഒരു സൂത്രമാണ്. ഈ ചെറിയ ഇടവേളകൾ വെറും മടി മാത്രമല്ല, അവ തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായകമാണ്. ചിന്തകളിൽ നിന്നും ഡിസ്കണക്ട് ആകുന്നതും പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് പുതിയ കാര്യങ്ങൾ പഠിക്കാനും, പ്രശ്നങ്ങൾ കൂടുതൽ എളുപ്പത്തിൽ പരിഹരിക്കാനുമുള്ള കഴിവിനെ അത്ഭുതകരമായി വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അതുകൊണ്ട്'മൈൻഡ്-വാൻഡറിംങ്' എന്നത് ഒഴിവാക്കേണ്ട ഒരു ശീലമല്ല. ഇത് ആഴത്തിലുള്ള ചിന്തകളെ വിലയിരുത്താൻ നമ്മുടെ തലച്ചോർ സ്വാഭാവികമായി ഉപയോഗിക്കുന്ന ഒരു ടൂളാണ്

അതുകൊണ്ട്, ശ്രദ്ധ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ ഇനി കുറ്റബോധം തോന്നേണ്ടതില്ല, കാരണം ഈ മാനസിക ഇടവേള നിങ്ങളുടെ തലച്ചോറിലെ ചിന്തകളെ ഉണർത്താനും റീബൂട്ട് ചെയ്യാനും സഹായകരമായേക്കാം.