ശരീരത്തിലെ കൊളസ്ട്രോള്‍നില താഴ്ന്നാലും അല്പം പേടിക്കണം. മുടികൊഴിച്ചില്‍, കഷണ്ടി എന്നിവയുണ്ടാകുന്നതില്‍ കൊളസ്ട്രോളിനുള്ള പങ്ക് കണ്ടെത്തിയിരിക്കയാണ് കേരള സര്‍വകലാശാല ജന്തുശാസ്ത്രവിഭാഗം അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് സ്റ്റെം സെല്‍ റിസര്‍ച്ച് ഇന്‍ ക്യൂട്ടേനിയസ് ബയോളജിയും അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയും നടത്തിയ സംയുക്ത ഗവേഷണം.
ഹെയര്‍ ഫോളിക്കിള്‍ കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അളവ് കുറയുന്നത് മൂലകോശങ്ങള്‍ നശിച്ച് കനത്ത മുടികൊഴിച്ചിലിന് കാരണമാകുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.കൊളസ്ട്രോള്‍ മെറ്റബോളിസത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ഹൃദ്രോഗവും കൊളസ്ട്രോള്‍ പ്രശ്‌നങ്ങളുമുള്ളവര്‍ കഴിക്കുന്ന 'സ്റ്റാറ്റിന്‍' ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കൊളസ്ട്രോള്‍നില താഴ്ത്തി മുടികൊഴിച്ചിലിലേക്ക് നയിക്കും.
''കൊളസ്‌ട്രോള്‍ ഉത്പാദനം തടസ്സപ്പെട്ടാല്‍ മൂലകോശങ്ങളുടെ പ്രവര്‍ത്തനം നഷ്ടപ്പെടുന്നതായി പഠനത്തില്‍ തെളിഞ്ഞു. ഇതോടെ മൂലകോശങ്ങള്‍ക്ക് തിരിച്ചുവരാനാകാത്ത വിധം കേടുപാടുകള്‍ സംഭവിക്കുകയും ചാക്രികമായി നടന്നുകൊണ്ടിരുന്ന മുടി വളര്‍ച്ച നിലയ്ക്കുകയുംചെയ്യും. അതോടെ വീണ്ടും മുടിയ്ക്ക് വളരാന്‍ കഴിയാതെ വരും.'പ്ലോസ് വണ്‍' എന്ന അന്താരാഷ്ട്ര ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
inshort-New research reveals low cholesterol can cause hair loss. Kerala & Wisconsin universities` study shows cholesterol`s role in hair follicle health.
Content Highlights: Low Cholesterol Linked to Hair Loss: Study
Published: 20 Sept 2025, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented