കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ട യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് ലോറിയില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്‌നാട് നീലഗിരി മുതുമലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. മുതുമല ഊട്ടി റോഡില്‍ മുതുമല വന്യജീവി സങ്കേതത്തിനുളളില്‍ വെച്ചാണ് ബൈക്ക് യാത്രികര്‍ കാട്ടുകൊമ്പന്റെ മുന്നില്‍ പെട്ടത്. ആന പാഞ്ഞടുത്തതോടെ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

To advertise here,