തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദേ എത്തി. വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഒന്ന് തിരഞ്ഞുനോക്കാം. ആദ്യം www.sec.kerala.gov.in എന്ന പോർട്ടലിൽ സിറ്റിസൺ രജിസ്ട്രേഷൻ വഴി പേരും മൊബൈൽ നമ്പറും പാസ്വേർഡും നൽകി പ്രൊഫൈൽ നിർമ്മിക്കാം. മൊബൈൽ നമ്പറായിരിക്കും ലോഗിൻ യൂസർ നെയിം. ശേഷം ഇതിൽ ലോഗിൻ ചെയ്യാം. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ വോട്ടർ സർവീസസ് എന്ന ഓപ്ഷനിൽ സെർച്ച് വോട്ടർ തിരഞ്ഞെടുക്കാം. സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ്, സെർച്ച് വോട്ടർ ലോക്കൽബോഡി വൈസ്, സെർച്ച് വോട്ടർ വാർഡ് വൈസ് എന്നീ മൂന്നു ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. വോട്ടർപട്ടികയിലേക്ക് അപേക്ഷിക്കുമ്പോൾ നൽകിയ പേര്, കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷന്റെ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുള്ള പഴയതോ പുതിയതോ ആയ (SEC Id) നമ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് തിരയേണ്ടത്. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ഇപ്പോൾ നിങ്ങളുടെ വിവരങ്ങൾ കാണിക്കും.

To advertise here,

ഇനി പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ പേര് ചേർക്കാനും ഉള്ള വിവരങ്ങൾ തിരുത്താനുമൊക്കെ ഒക്ടോബർ 14 വരെ കഴിയും. വോട്ടർ സർവീസസിൽ തന്നെ ഇതിനുള്ള ഓപ്ഷനുമുണ്ട്. അഡീഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് പേര് ചേർക്കാം. തിരുത്തലിനായി കറക്ഷൻ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. പുതിയ ഫോട്ടോ ചേർക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ വാർഡിൽനിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാൻ ട്രാൻസ്പൊസിഷൻ തിരഞ്ഞെടുക്കാം. അപേക്ഷിച്ച് കഴിഞ്ഞാൽ ആവശ്യമായ രേഖകളുമായി നേരിട്ടുഹാജരാകാൻ സമയമനുവദിക്കും. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ടു ഹാജരാകണം. പ്രൊഫൈൽ ഹോംപേജിൽനിന്ന് അപേക്ഷയുടെ പകർപ്പും ഹിയറിങ് നോട്ടീസും ഡൗൺലോഡ് ചെയ്യാം. അന്തിമവോട്ടർപട്ടിക 25-ന് പ്രസിദ്ധീകരിക്കും