റവാഡ ചുമതലയേറ്റു, കൂത്തുപറമ്പ് വിശദീകരിച്ച് വിയർത്ത് സിപിഎം | News Lunch@1
കേരളത്തിലെ ഡിജിപി ആരായിരിക്കുമെന്ന ചര്‍ച്ചക്ക് ഇന്നലെയാണ് വിരാമമായത്. റവാഡ ചന്ദ്രശേഖര്‍ രാവിലെ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി മാര്‍ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസില്‍ വെച്ച് അധികാരക്കൈമാറ്റ നടപടി നടന്നു.
പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ വരുമ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിച്ച് വിയര്‍ക്കുകയാണ് സിപിഎം നേതാക്കളും അണികളും. അഞ്ച് DFYI പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പരിക്കേറ്റ ഒരാള്‍ മൂന്ന് പതിറ്റാണ്ട് കിടപ്പാകുകയും ചെയ്ത സമരം സിപിഎമ്മിന്റെ ചരിത്രത്തിലെ പൊള്ളുന്ന ഓര്‍മയാണ്. അന്ന് അതില്‍ പ്രതിചേര്‍ക്കപ്പെടുകയും കണ്ണിലെ കരടായി മാറുകയും ചെയ്തയാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ട്ടിയുടെ സര്‍ക്കാരിനുകീഴില്‍ പോലീസ് മേധാവിയായി വരുന്നുവെന്നതിലെ 'ചരിത്രപരമായ കൗതുക'മാണ് ചര്‍ച്ചകള്‍ക്കിടയാക്കുന്നത്.
തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. സ്ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയര്‍ന്നത്. സ്ഫോടനത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കല്‍ ബില്‍ സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിമര്‍ശനവുമായി ഇലോണ്‍ മസ്ക്. ട്രംപിന്റെ പുതിയ ബില്ലിനെ 'കടം അടിമത്ത ബില്‍ എന്ന് വിശേഷിപ്പിച്ച ഇലോണ്‍ മസ്ക്, ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും ഭീഷണി മുഴക്കി.
വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി. മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചതായാണ് വിവരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം രാവിലെയോടെയാണ് എത്തിച്ചത്.
INSHORT-Ravada Chandrasekhar assumes charge as Kerala`s new DGP, sparking debate over his past. Controversial appointment follows recent political events.
Content Highlights: Kerala`s New Police Chief: Ravada Chandrasekhar
Published: 01 Jul 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented