ഫുകുഷിമ ആണവനിലയത്തില്‍ നിന്നുമുള്ള മലിനജലം ഒക്ടോബര്‍ 5 മുതല്‍ സമുദ്രത്തിലേക്ക് തുറന്നുവിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ജപ്പാനില്‍ നിന്നുമുള്ള സമുദ്ര ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. 2011-ലെ  സുനാമിയെ തുടര്‍ന്നാണ് ജപ്പാനിലെ ആണവ നിലയമായ ഫുകുഷിമ തകരാറില്‍ ആയത്. സുനാമിക്ക് ശേഷം പ്ലാന്റിൽ അടിഞ്ഞുകൂടിയ 1.34 മില്യണ്‍ ടണ്‍ മലിനജലം സുരക്ഷിതമായ അളവിലുള്ള ട്രിറ്റിയം ഒഴികെയുള്ള എല്ലാ റേഡിയോ ആക്ടീവ് മൂലകങ്ങളും ഫില്‍ട്ടര്‍ ചെയ്ത ശേഷമാണ് പസഫിക്കിലേക്ക് തുറന്ന് വിടുന്നതെന്നാണ് ടോക്കിയോ ഇലക്ട്രിക്ക് പവര്‍ പറയുന്നത്.

To advertise here,