നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾ ആദരിക്കുന്ന സ്നേഹിക്കുന്ന ചേർത്തുനിർത്തുന്ന പുരുഷന്മാരില്ലേ. അവർക്കൊരു ആശംസ അറിയിച്ചോളൂ. ഇന്നവരുടെ ദിനമാണ് ലോക പുരുഷ ദിനം. സമൂഹത്തിന് പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. പുരുഷന്മാരുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ സംഭാവനകൾ ആഘോഷിക്കുന്നതിനോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താനും കൂടിയാണ് ഈ ഒരു ദിവസം. പുരുഷന്മാരുടെ മാനസികാരോഗ്യം, അവരുടെ ഉയരുന്ന ആത്മഹത്യാനിരക്ക്, ടോക്സിക് മസ്കുലിനിറ്റി എന്നിവയെല്ലാം ഈ ദിവസം ചർച്ച ചെയ്യപ്പെടാറുണ്ട്.

എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാർക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നതും ഈ ദിവസത്തിന്റെ ലക്ഷ്യമാണ്. ലോകമെമ്പാടുമുളളവര്‍ ജീവിതത്തില്‍ സ്വാധീനിച്ച പുരുഷന്മാരെ തിരിച്ചറിഞ്ഞ് ഈ ദിവസം ആദരിക്കാറുമുണ്ട്.

1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. ട്രിനിഡാഡിലെ ഗവേഷകനായിരുന്ന ഡോ. ജെറോം ടീലക് സിങ് ആയിരുന്നു ഇത്തരമൊരു ആശയത്തിന് പിന്നില്‍. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ, പുരുഷാവകാശ അഭിഭാഷകയായ ഉമ ഛല്ല ഈ ദിനത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ 80 ലധികം രാജ്യങ്ങളിൽ ഈ ദിനം ആഘോഷിക്കുന്നുണ്ട്. "പോസിറ്റീവ് മെയില്‍ റോള്‍ മോഡല്‍സ്" എന്നതാണ് ഈ വർഷത്തെ പ്രമേയം. 

To advertise here,

Inshort: Celebrate International Men`s Day!  Acknowledge men`s contributions & address mental health, toxic masculinity & gender equality. #MensDay #GenderEquality