ഒരു ദിവസം ഒരാള്‍ക്ക് പരമാവധി എത്ര ഉപ്പ് കഴിക്കാം? അഞ്ച് ഗ്രാം വരെ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഇന്ത്യക്കാരുടെ പ്രതിദിന ഉപ്പുതീറ്റ അതിരുകടക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഒരാളുടെ ശരാശരി ഉപ്പ് ഉപയോഗം എട്ട് ഗ്രാം ആണെന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

To advertise here,

നാഷണല്‍ നോണ്‍- കമ്മ്യൂണിക്കബിള്‍ ഡിസീസസ് അതായത് സാംക്രമികമല്ലാത്ത രോഗങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായുള്ള സാമ്പിള്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

ഇതിന്റെ ഭാഗമായി 3,000 ആളുകളില്‍ മൂത്രത്തില്‍ ഉപ്പിലെ പ്രധാനഘടകമായ സോഡിയം നിരീക്ഷിച്ച് ഇവര്‍ എത്രത്തോളം ഉപ്പ് കഴിക്കുന്നുവെന്ന് പരിശോധിച്ചു. ഇവരെല്ലാം നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് ഗ്രാമിനേക്കാള്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍.