അമ്മേ, ചൊല്ലൂ സ്വാതന്ത്ര്യം

To advertise here,

ഉപ്പാണെന്നതു നേരാണോ?

അപ്പ പറഞ്ഞതു കളവാണോ?

ഇപ്പം ചൊല്ലുക മടിയാതെ.

ഉണ്ണീ, നല്ലൂ നിൻ ചോദ്യം

അപ്പ പറഞ്ഞതു പരമാർഥം.

അളവിൽക്കൂടുതലായീടിൽ

ആരും കുറ്റം ചൊല്ലീടും

അളവു കുറഞ്ഞാലപ്പോഴും

ആഹാരത്തിനു രുചിയില്ല.

അതുകൊണ്ടുണ്ണീ, ചൊല്ലീടാം

ഉപ്പുകണക്കെ സ്വാതന്ത്ര്യം.

ഒത്തിരിയാവരുതോർക്കേണം

ഒട്ടും കുറയരുതറിയേണം.