ഒരു വർഷം 2,330 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നു, 70 ശതമാനവും യു.പി.ഐ
ഒരു പത്തുരൂപ എടുക്കാനുണ്ടോ കൈയിൽ എന്നു ചോദിച്ചാൽ ഗൂഗിൾ പേ ചെയ്താൽ മതിയോ എന്നാവും മറുപടി. മിഠായി വാങ്ങിയാൽ പോലും പണം കൊടുക്കാൻ ക്യു ആർ കോഡ് തിരയുന്ന നമ്മുടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണമിടപാടിന്റെ കാര്യത്തിലും ഡിജിറ്റൽ ട്രെൻഡിന് കാരണം ഈ യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് തന്നെയാണ്.
2023-24 സാമ്പത്തിക വർഷത്തിൽ നടന്ന മൊത്തം ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ 70 ശതമാനവും യുപിഐ വഴിയായിരുന്നു. ആ കണക്ക് അത്ര ചെറിയ കണക്കായി ആരും കാണേണ്ട. 2021-22 സാമ്പത്തിക വർഷത്തിൽ 4,597 കോടി UPI ഇടപാടുകളാണ് നടന്നിരുന്നത്. കോവിഡ് വൈറസിനെ പേടിച്ച് നോട്ടുകൾ കഴിവതും കൈകൊണ്ട് തൊടാതിരിക്കാൻ നമ്മൾ ശീലിച്ചു കഴിഞ്ഞ കാലമായിരുന്നു അത്. ആ വളർച്ച 2023-24 സാമ്പത്തിക വർഷമായപ്പോഴേക്കും 13,116 കോടിയായാണ് വളർന്നത്. യുപി ഐ ക്ക് മാത്രമല്ല, പോസ് മെഷീനുകളക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളിലും ഈ വളർച്ച പ്രകടമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ ജനുവരി വരെ ആകെ 2,330 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. എണ്ണത്തിൽ പറഞ്ഞാൽ 18,120 കോടി ഇടപാടുകൾ. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 8,839 കോടി ഇടപാടുകൾ ആയിരുന്നു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലേതാണ് കണക്കുകൾ.
Inshort: UPI payments dominate India`s digital transactions, surging from 4,597 crore in 2021-22 to 13,116 crore in 2023-24. Government initiatives boosted growth.
Content Highlights: India`s Digital Payment Boom: UPI`s Rise
Published: 13 Mar 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented