മൈ ഡിയര്‍ കുട്ടിച്ചാത്തന്‍  എന്ന സിനിമയിലെ ഒരു പാട്ടിന്റെ ചെറിയ ഭാഗം പാടിയാണ് ഭവതാരിണി ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് അഞ്ജലി, എന്‍ ബൊമ്മക്കുട്ടി അമ്മാവ്ക്ക് തുടങ്ങിയ സിനിമകളിലും ചെറിയ ഭാഗങ്ങളില്‍ പാടി. 1990ല്‍ പുറത്തിറങ്ങിയ രാസയ്യ എന്ന സിനിമയിലാണ് ഭവതാരിണി ഒരു പാട്ട് മുഴുവനായും പാടുന്നത്. 
പിന്നീടങ്ങോട്ട് അച്ഛന്റേയും സഹോദരങ്ങളായ കാര്‍ത്തിക് രാജയുടേയും യുവന്‍ ശങ്കര്‍ രാജയുടേയും പാട്ടുകളും പാടി. സംഗീതരംഗത്ത് സ്വന്തമായി കയ്യൊപ്പ് പതിപ്പിക്കാന്‍ ഭവതാരിണി എപ്പോഴും ശ്രമിച്ചിരുന്നു. ഒട്ടേറെ സിനിമകളില്‍ സംഗീതമൊരുക്കുകയും ചെയ്തു. ഭാരതി എന്ന തമിഴ് സിനിമയില്‍ ഇളയരാജ തന്നെ കംപോസ് ചെയ്ത മയില്‍പോല പൊണ്ണ് ഒന്ന് എന്ന ഗാനത്തിന് ദേശീയ അവാര്‍ഡും നേടി. 

To advertise here,