8000 ജീവനക്കാരെ പിരിച്ചുവിട്ട് IBM; എഐ കാരണമെന്ന് റിപ്പോർട്ട്
ഒരുകാലത്ത് മനുഷ്യർ കൈകാര്യം ചെയ്തിരുന്ന പല ജോലികളും ഇപ്പോൾ എഐ ചെയ്യും. അപ്പോൾ നമ്മുടെയൊക്കെ പണി പോകുമോ? കൃത്യമായ ഉത്തരം നല്കാനാവില്ലെങ്കിലും ഐബിഎമ്മിൽ നിന്ന് ജോലിക്കാരെ പറഞ്ഞുവിട്ടത് എഐ കാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 8,000 ജീവനക്കാരെയാണ് ഐബിഎം പിരിച്ചുവിട്ടത്. ഇവരെല്ലാം എച്ച്ആർ വകുപ്പിൽ ജോലി ചെയ്തവരാണെന്നാണ് വിവരം. ഈ മാസം ആദ്യം ഏകദേശം 200 എച്ച്ആർ തസ്തികകളിൽ AI യെ കൊണ്ടുവന്നതിന് പിന്നാലെയാണ് നീക്കം.
വിവരങ്ങൾ തരംതിരിക്കുക, ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, അല്ലെങ്കിൽ ഇന്റ്ൺൽ പേപ്പർവർക്കുകൾ പ്രോസസ്സ് ചെയ്യുക തുടങ്ങിയ ജോലികൾ ചെയ്യാനാവുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഇപ്പോൾ കമ്പനിക്കുണ്ട്. കൂടുതൽ മനുഷ്യ വിധിന്യായങ്ങൾ ആവശ്യമില്ലാത്ത, ആവർത്തിച്ചുള്ള ജോലികൾ കൈകാര്യം ചെയ്യുന്നതിനാണ് ഈ പ്രോഗ്രാമുകള് രൂപകൽപന ചെയ്തിരിക്കുന്നത്. ചില എന്റർപ്രൈസ് ജോലികളും ടീമുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഉപയോഗിക്കുന്നുണ്ടെന്ന് ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം എഐയുടെ കടന്നുവരവോടെ ചില മേഖലകളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചതായാണ് ഐബിഎം അവകാശപ്പെടുന്നത്. ഓട്ടോമേഷനിൽ നിന്നും ലഭിക്കുന്ന വരുമാനം സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, മാർക്കറ്റിംഗ്, വിൽപ്പന തുടങ്ങിയ ബിസിനസിന്റെ മറ്റ് മേഖലകളിൽ കമ്പിനി നിക്ഷേപിക്കുകയാണ്. അടിസ്ഥാനപരമായി എല്ലാ മേഖലകളിലും ഉള്ളവരുടെ ജോലി പോകുന്നില്ലെന്നും ഫോക്കസ് മാറ്റുകയാണെന്നുമാണ് കമ്പിനി പറയുന്നത്. ക്രിയേറ്റിവിറ്റി, മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് തുടങ്ങി മനുഷ്യന്റെ കഴിവുകൾ അടിസ്ഥാനമാക്കിയുള്ള ജോലികൾക്ക് ഇപ്പോഴും ആളുകളെ ആവശ്യമുണ്ട്. എന്നാൽ ബാക്ക്-ഓഫീസ് ജോലികൾ ചെയ്യുന്നവരുടെ കാര്യം അൽപം പ്രശ്നമാണ്.
Content Highlights: IBM is cutting around 8000 jobs likely because of AI, major losses in HR department
Published: 27 May 2025, 10:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented