പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 2016 ലെ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കിയൊരുക്കിയ ബോളിവുഡ് ചിത്രം ഉറി ദ സർജിക്കൽ സ്ട്രൈക്കിലൂടെ കാൽനൂറ്റാണ്ടിന് ശേഷം മണിപ്പൂരിലേക്ക് ഹിന്ദി സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. 2000ന് ശേഷം മണിപ്പൂരിൽ ഒരു ഹിന്ദി ചിത്രത്തിന്റെ പ്രദർശനം നടന്നത്  വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത  ഈ ബോളിവുഡ് ചിത്രത്തിന്റേതാണ്.ചുരാച്ചന്ദ്പ്പൂരിലെ ഓപ്പൺ തീയേറ്ററിൽ ചൊവ്വാഴ്ച സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചത്. മണിപ്പൂരിലെ കുകി  അനുകൂല ഗോത്ര വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം.
 

To advertise here,