സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഈ കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴ. വടക്കൻ കേരളത്തിൽ ദിവസങ്ങളായി തോരാമഴയാണ്. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 55 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും മലയോര ജില്ലകളില്‍ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് പമ്പ, അച്ചന്‍കോവില്‍, മണിമലയാറ്, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. അടിമാലി നേര്യമംഗലം പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചിലും കുത്തൊഴുക്കുമുണ്ടായി. സംസ്ഥാനത്തെ പലയിടങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത ജാഗ്രത വേണ്ട സമയമാണ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
Content Highlights: Heavy rain lashes in kerala alert
Published: 17 Jul 2024, 05:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented