ജലം കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഒന്നാണ് മണല്‍. റോഡുകള്‍, കെട്ടിടങ്ങള്‍, ഡാമുകള്‍ ഇവയുടെയൊക്കെ നിര്‍മ്മാണത്തിന് മണല്‍ ഒഴിച്ചു കൂടാനാകാത്ത വസ്തുവാണ്. ഇപ്പോള്‍ സമുദ്രങ്ങളിലെ മണല്‍ ഖനനം വലിയ പരിസ്ഥിതി പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്.

To advertise here,

ഒരു വര്‍ഷം ഏകദേശം 6 ബില്യണ്‍ ടണ്‍ മണലാണ് സമുദ്രങ്ങളില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് . മണല്‍ നഷ്ടം സമുദ്രജീവികള്‍ക്കും, സമുദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമുദ്രജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും പ്രജനനത്തിനോ ഭക്ഷണത്തിനോ സാധിക്കാത്ത തരത്തിലുള്ള മണല്‍ ഖനനമാണ് നടക്കുന്നതെന്ന് യു.എന്‍ എന്‍വിറോണ്‍മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ടുകള്‍.