ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചിറങ്ങുന്നത് തടയാന്‍ ഉരുക്കിന് പകരം മുളകൊണ്ടുള്ള വേലികള്‍ അഥവാ ക്രാഷ് ബാരിയറുകള്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റര്‍ ദേശീയപാതയോരത്താണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 

To advertise here,

വാഹനങ്ങള്‍ ഉരുക്കുവേലിയില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ പരിസ്ഥിതി സൗഹൃദമാക്കുക, നിര്‍മാണച്ചെലവ് കുറയ്ക്കുക, രാജ്യത്തെ മുളവ്യവസായം ഉത്തേജിപ്പിക്കുക, ആ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു.