സാമൂഹിക മാധ്യമങ്ങളിൽ ക്യാഡ്ബറിയ്‌ക്കെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങൾ ശക്തമാവുകയാണ്. ക്യാഡ്ബറിയുടെ ചോക്ലേറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ജെലറ്റിൻ ബീഫിൽ നിന്നും ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ ക്യാഡ്‌ബെറിക്കെതിരെ ആളുകൾ രംഗത്തെത്തിയത്. ക്യാഡ്ബറിയിൽ ഉപയോഗിക്കുന്ന ജെലറ്റിൻ ഹലാൽ ഉറപ്പ് നൽകുന്നതാണെന്ന് കമ്പനിയുടെ വെബ്‌പേജിൽ തന്നെ പരാമർശിച്ചിരിക്കുന്ന സ്‌ക്രീൻഷോട്ടാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തെത്തി.

To advertise here,