വാടകഗര്‍ഭപാത്രം എന്ന സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ സമ്പ്രദായം അപലപനീയമാണെന്നും കുഞ്ഞിന്റെയും അതിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സ്ത്രീയുടെയും അന്തസിനോടുള്ള അനാദരവാണ് വാടകഗര്‍ഭധാരണം എന്നായിരുന്നു പാപ്പയുടെ പ്രസ്താവന. 

To advertise here,

വത്തിക്കാനിലെ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പുതുവത്സര സന്ദേശത്തില്‍ തിങ്കളാഴ്ചയായിരുന്നു പാപ്പയുടെ ഈ പരാമര്‍ശം. ആഗോളസംഘര്‍ഷങ്ങള്‍ അനസാനിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു സന്ദേശത്തിന്റെ ഏറിയ പങ്കും.