ണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമാ കാഴ്ചകള്‍ക്ക് സജ്ജമായി സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോം 'സി സ്‌പേസ്'. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാരിന്റെ കീഴില്‍ ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഒരുങ്ങുന്നത്. 

To advertise here,

ചലച്ചിത്ര വികസന കോര്‍പറേഷന്റെ കീഴില്‍ ജനുവരിയില്‍ ആയിരിക്കും 'സി സ്‌പേസ്' പ്രവര്‍ത്തനം ആരംഭിക്കുക. കോവിഡിന് പിന്നാലെ ഒ.ടി.ടി. സിനിമാ റിലീസ് വ്യാപകമായതോടെയാണ് സാംസ്‌കാരിക വകുപ്പ് ഇങ്ങനെ ഒരു ആശയവുമായി രംഗത്തെത്തിയത്.