സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിൽ ഒരെണ്ണം ഇനി മലയാളി ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന്റെ പേരിൽ അറിയപ്പെടും. അന്താരാഷ്ട്ര അസ്‌ട്രോണമിക്കൽ യൂണിയൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പാലക്കാട് ജില്ലയിൽ ചേർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയായ അശ്വിനെ, 'ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ' എന്നാണ് അസ്‌ട്രോണമിക്കൽ യൂണിയൻ പരിചയപ്പെടുത്തുന്നത്.2000 ജൂണിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള മൈനർ പ്ലാനറ്റ് അഥവ ഛിന്നഗ്രഹം ഇനി '(33928) അശ്വിൻശേഖർ' എന്നറിയപ്പെടും. അശ്വിൻ ശേഖർ എന്ന് പേരിട്ട ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം വെള്ളനിറത്തിൽ കാണാം.തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവിന് ശേഷം, ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര് ലഭിക്കുന്നത് ആദ്യമായാണ്. ഇന്ത്യയിൽ നിന്ന് ശ്രീനിവാസ രാമാനുജൻ, സി.വി.രാമൻ, സുബ്രഖഹ്‌മണ്യ ചന്ദ്രശേഖർ, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങൾ നാമകരണം ചെയ്തിട്ടുണ്ട്.
Content Highlights: asteroid got named after Malayali scientist
Published: 24 Jun 2023, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented