ലൈസന്‍സ് ടെസ്റ്റ് പാസായി പക്ഷേ ലൈസന്‍സ് കയ്യിലെത്താന്‍ എത്ര സമയമെടുക്കും ?  ദുബായിയില്‍ ലൈസന്‍സ് ടെസ്റ്റ് പാസായവര്‍ക്ക് ലൈസന്‍ല് ലഭിക്കാന്‍ എടുക്കുന്ന സമയം ഇനി വെറും രണ്ട് മണിക്കുറാണ്.രണ്ട് മണിക്കൂറിനകം ലൈസന്‍സ് വീട്ടലെത്തിക്കുന്ന പുതിയ സേവനത്തെക്കുറിച്ച് മെയ് 16നാണ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചത്. വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ അപേക്ഷകന്റെ കയ്യിലെത്തും. അബുദാബിയിലും ഷാര്‍ജയിലും  സേവനം ലഭ്യമായിരിക്കും. സേവനത്തെക്കുറിച്ച് കൂടുതല അറിയേണ്ടവര്‍ക്ക് ആര്‍.ടി.എ. സൈറ്റ്  ചെക്ക് ചെയ്യാവുന്നതാണ്.

To advertise here,

 പ്രവാസികള്‍ക്ക് ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സ് നടപടിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ആര്‍.ടി.എ. അറിയിച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ രാജ്യക്കാര്‍ക്കും ഗോള്‍ഡന്‍ ചാന്‍സ് അവസരം ഉപയോഗിക്കാവുന്നതാണ്.ഒരു തവണ മാത്രം ഉപയോഗപ്പെടുത്താവുന്ന ഗോള്‍ഡന്‍ ചാന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ ഫീസ് 2200 ദിര്‍ഹമാണ്.