അമേരിക്കന്‍ പൗരത്വം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിലിനി സ്വാഭാവത്തിന്റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ വേണം. പൗരത്വത്തിനുള്ള നിയമനടപടികളില്‍ ആളുകളുടെ സ്വഭാവത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ പോവുകയാണ് ട്രംപ് ഭരണകൂടം.

To advertise here,

അമേരിക്കന്‍ പൗരത്വം ലോകത്തിലെ മികച്ചതില്‍ മികച്ചവര്‍ക്കാണ് നല്‍കേണ്ടത് എന്നാണ് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ അഭിപ്രായം. അമേരിക്കയിലേക്ക് വരുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരം, ചരിത്രം, ഭാഷ എന്നിവയ്‌ക്കൊപ്പം ധാര്‍മ്മികമായ സ്വഭാവവും പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് പുതിയ നിര്‍ദേശങ്ങള്‍

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും  ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും  മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം പൗരത്വത്തിനുള്ള അപേക്ഷ കൊടുക്കാന്‍ സാധിക്കും. കൊലപാതകം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍, സ്ഥിരമായ മദ്യപാനം എന്നീ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പൗരത്വം ലഭിക്കാന്‍ ഇതുവരെ ബുദ്ധിമുട്ടില്ലായിരുന്നു.

എന്നാല്‍ ഇനിമുതല്‍ വ്യക്തിയുടെ പൂര്‍ണമായ സ്വഭാവത്തെ വിലയിരുത്താനാണ് യു.എസ്.സി.ഐ.എസിന്റെ തീരുമാനം. കുടുംബപരിപാലനം, വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, രാജ്യത്ത് ചെലവഴിച്ച സമയം, സാമൂഹികമായ ഇടപെടല്‍ എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ഇനിമുതല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അപേക്ഷകന് അമേരിക്കന്‍ വിരുദ്ധ കാഴ്ച്ചപ്പാടുണ്ടോ എന്നും ഇവിടെ പരിശോധിക്കപ്പെടും. ഇതിനായി അപേക്ഷകന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുടെ സ്‌ക്രീനിങ് നടത്തും.