മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക വൈകല്യങ്ങൾ മനസ്സിലാക്കാൻ AI മോഡൽ
പൂർണ വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ശാരീരിക-മാനസിക വെല്ലുവിളികൾ നിർമിതബുദ്ധിയുടെ സഹായത്തോടെ ഇനി മുൻകൂട്ടി കണ്ടുപിടിക്കാനായേക്കും. ഇതിനായുള്ള ഒരു AI മോഡൽ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. 28 ആഴ്ച തികയുന്നതിന് മുമ്പ് ജനിച്ച കുട്ടികളിൽ ബുദ്ധിവളർച്ചക്കുറവിനും ശാരീരിക വെല്ലുവിളികൾക്കുമുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ മതിയായ ചികിത്സാസഹായം നേരത്തെ തന്നെ ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഗുണം.
നെതർലൻഡ്സിലെ യൂട്രെക്റ്റിലുള്ള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററാണ് മോഡൽ വികസിപ്പിച്ചത്. ജനിച്ചിട്ട് വെറും 3 ദിവസം തികഞ്ഞ കുട്ടികളുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത ഈ മോഡലിന് ഏതൊക്കെ കുട്ടികൾക്ക് ചെറുപ്പത്തിൽ ബുദ്ധിവൈകല്യമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വളരെ കൃത്യമായി തിരിച്ചറിയാനായി. പ്രായം തികയാതെ ജനിക്കുന്ന ശിശുക്കളുടെ അച്ഛനമ്മമാർക്കും അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഈ കണ്ടുപിടിത്തം ഏറെ സഹായകരമാകുമെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ മെഡിക്കൽ ഡേറ്റ ഉൾപ്പെടുത്തി മോഡലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഗവേഷകസംഘം തുടരും.
Content Highlights: AI help to understand premature baby issues
Published: 01 Dec 2023, 08:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented